എന്റെ കിടക്കയിൽ എനിക്ക് പനിച്ചു കിടക്കേണ്ടി വന്നു ...
ഓരോ പനിയും എനിക്ക് കൊണ്ടുതന്നത്
ഒരായിരം അറിവുകളാണ്.
അപ്പോഴാണ് നാം ശ്രദ്ധിക്കാത്ത കരുതലും
കണ്ണുകളെ ഈറനണിയിക്കുന്ന സ്നേഹവും
തിരസ്കാരങ്ങളും ഒഴിവാക്കലുകളും
എല്ലാം നാം തിരിച്ചറിയുന്നത്.
ആകെ അസ്വസ്ഥമാകുന്ന മനസും ശരീരവും
കൊണ്ട് തരുന്നത് ഒരായിരം വിലപിടിച്ച തിരിച്ചറിവുകളാണ് .
ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ
ഇപ്പോൾ ഞാൻ എന്നും പനി വരാൻ കാത്തിരിക്കുന്നു.

No comments:
Post a Comment