മനസിന്റെ അനിയത്രിതമായ യാത്രകളുടെ ചുരുക്കം..... ഒടുവില്‍ നമ്മിലേക്ക് തന്നേയ് തിരിച്ചെത്തുമ്പോള്‍....... ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കി ആകുമ്പോള്‍ ....നമ്മുടെ ജീവിതത്തില്‍ നാമെല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്ന ഞാനെന്ന ഭാവത്തിനും ചിന്തകള്‍ക്കും ഇടയില്‍ നാം അറിയാതെ കൈവിട്ടു പോകുന്ന ഓരോ നിമിഷതിന്റെയും .............. നിമിഷാര്‍ത്ഥങ്ങള്‍...
Monday, 6 May 2013
ഇന്ന് സായന്ധനത്തിൽ എന്നിലേക്ക് അപ്രതീക്ഷിതമായി പറന്നു വന്ന കുഞ്ഞികിളി. എന്തോ കൌതുകം തോന്നി, ഞാൻ അവളെ എന്റെ കൈ കുംബിളിലാക്കി. രക്ഷപെടാൻ അവൾ ശ്രെമിക്കുന്നില്ലയിരുന്നു.. ഞാൻ അവള്ക്കായി മനോഹരമായ ഒരു കൂട് തീർത്തു.. അവളെ ആ കൂടിനുള്ളിലാക്കി. പക്ഷേ എന്റെ മനസ് അപ്പോഴേക്കും പിടക്കാൻ തുടങ്ങിയിരുന്നു ...അവൾക്കു കൂട് കാണില്ലേ പ്രിയപ്പെട്ടവർ കാണില്ലേ. അവള്ക്കായി ആരെക്കൊയോ കാത്തിരിക്കുന്നുണ്ടാകുമോ ?????
അവളുടെ പ്രിയങ്ങളും , അവളുടെ മനസുമായി കുറേ നേരം ആലോചിച്ചു, പക്ഷേ കൂട് തുറന്നു വിടാൻ മനസു വരുന്നില്ല. സ്വാർത്ഥതയും സ്നേഹവും വല്ലാതെവീർപ്പുമുട്ടിക്കുന്നു
ഒടുവിൽ സ്നേഹം ജയിച്ചു . ഞാൻ അവളെ കൂട് തുറന്നു വിട്ടു ..അവളുടെതായ ലോകത്തേക്ക് സ്വാതന്ത്ര്യത്തിലേക്ക് ജീവിതത്തിലേക്ക് ...
Subscribe to:
Post Comments (Atom)

No comments:
Post a Comment