Monday, 17 December 2012



എന്റെ പുതിയ പകലുകള്‍...... അവയ്ക്ക് ചിത്ര ശലഭങ്ങളുടെ ഭംഗിയാണ് ....
നിന്റെ സാമിപ്യതിന്റെ മധുരമാണ് .. 
നീ പറയാതെ ബാക്കി വെയ്ക്കുന്ന ഓരോ വാക്കുകള്‍ക്കും എന്റെ പ്രണയം ശബ്ദമാകുന്നു.......
നിന്റെ കണ്ണുകളില്‍ ഞാന്‍ തന്നേയ് നിറയുമ്പോള്‍...
 നമ്മള്‍ രണ്ടും ഭൂമിയെ വിട്ടു പറക്കുന്ന രണ്ടു പക്ഷികള്‍ പോലെയാകുന്നു.
 

Monday, 10 December 2012

പ്രണയത്തിനൊരു മുഖം 
കാലത്തിനൊരു മുഖം 
വേദനക്കും വിരഹത്തിനും 
വെവേറേ  മുഖങ്ങള്‍.......
പക്ഷേ പലപ്പോഴും 
എനിക്കും നിനക്കും ഒരേ മുഖം!!!!!

Wednesday, 28 November 2012


നന്മ മനസ്സില്‍ സൂക്ഷിക്കണമെന്ന് ....എന്താണ് നന്മ??? എന്റെ നന്മ വേറൊരാള്‍ക്ക് നന്മ ആകണം എന്നുണ്ടോ ??? നന്മയും തിന്മയും ആരാണ് വേര്‍തിരിച്ചത് ?? ഇവിടെ ഇപ്പോള്‍ നമ്മള്‍ ഓരോ പേരിട്ടു വിളിക്കുന്ന ഓരോ വികാരങ്ങളും യദാര്‍ത്ഥത്തില്‍ എന്താണ് ??

Thursday, 22 November 2012

എവിടെയൊക്കെയോ മറന്നിട്ട സ്വപ്‌നങ്ങള്‍ ...ഓരോ സൂര്യാസ്തമയത്തിലും എന്നെ  തലോടി കടന്നു പോകുന്നു.... യാത്ര പിന്നെയും ബാക്കി .........................