മനസിന്റെ അനിയത്രിതമായ യാത്രകളുടെ ചുരുക്കം..... ഒടുവില്‍ നമ്മിലേക്ക് തന്നേയ് തിരിച്ചെത്തുമ്പോള്‍....... ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കി ആകുമ്പോള്‍ ....നമ്മുടെ ജീവിതത്തില്‍ നാമെല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്ന ഞാനെന്ന ഭാവത്തിനും ചിന്തകള്‍ക്കും ഇടയില്‍ നാം അറിയാതെ കൈവിട്ടു പോകുന്ന ഓരോ നിമിഷതിന്റെയും .............. നിമിഷാര്‍ത്ഥങ്ങള്‍...
Wednesday, 24 April 2013
ഒരു നനുത്ത പ്രഭാതത്തിൽ ............
സൂര്യ കിരണങ്ങൾ ഒളിഞ്ഞു നോക്കുന്ന,
ഇലകൾ മൂടി കിടന്നിരുന്ന ആ വഴിയിലൂടെ
നിന്റെ കൈ കോർത്ത് പിടിച്ചു ഞാൻ നടന്നപ്പോൾ ....
നീ എന്നോട് പറഞ്ഞതെന്തായിരുന്നു???
നാം അവിടെ നിന്നും ഒരു കൊച്ചു തോണിയിലേറി പോയതെങ്ങോട്ടെക്കയിരുന്നു ???
നിന്റെ കണ്ണുകളിൽ നീ ഒളിപ്പിച്ച പ്രണയം
എന്റെ ജീവിതമായി മാറ്റപ്പെട്ടത് അപ്പോഴായിരുന്നോ???
നിന്റെ പ്രണയം എന്റെ ശ്വാസത്തിൽ
അലിഞ്ഞു ചേർന്ന നേരവും കാലവും
എനിക്ക് ഓർക്കാൻ ആകുന്നില്ല.
ഓർമ്മകൾ അവ്യക്തമാകുന്നു ...പക്ഷേ
നിന്റെ പ്രണയം മാത്രം അന്നും ഇന്നും എന്നും
ഉദയകിരണങ്ങൾ പോലെ തഴുകിയും തലോടിയും ..
എന്നെ ഒരു നിഴലാക്കി മാറ്റുന്നു ...
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു അത്ഭുതം പോലെ !!!!!
Subscribe to:
Post Comments (Atom)

No comments:
Post a Comment