ഞാന്‍ വായിച്ചെടുത്ത വികാരം,
ഒരു പേരിനാല്‍ പോലും വിശേഷിപ്പിക്കാന്‍
കഴിയാത്ത എന്തോ ഒന്ന് എന്നില്‍ അവശേഷിപ്പിക്കുന്നു .....
ഒരു നനുത്ത പുലരിയില്‍ നേര്‍ത്ത വെയിലായ് വന്നു
കൊടും വേനലായ് , നീ എന്നെ ചുട്ടു പോള്ളിക്കുമ്പോഴും..
എന്റെ ഉള്ളില്‍ മഴ പെയ്യുകയായിരുന്നു......
എന്റെ വഴിയിലൂടെ തിരികെ എത്താന്‍ ഞാന്‍ വച്ച -
അടയാളങ്ങള്‍ മഴയില്‍ കുതിര്‍ന്നു പോയ് .
അവ ചിതലരിക്കാന്‍ തുടങ്ങും മുന്‍പ് എനിക്ക് മടങ്ങണം.
സ്നേഹം ബാധ്യത ആകുന്നകാലത്തെകുറിച്ച്
എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.
അവസ്ഥകള്‍ മാറും ..അവസ്ഥഅന്തരങ്ങളും .....
ഒന്നും മാറ്റപ്പെടാത്ത ഒരു ലോകത്തേക്ക് പോകും മുന്‍പ്
ചെയ്തു തീര്‍ക്കാന്‍ എന്തൊക്കെയോ ബാക്കിയാവുന്നു ...
