ചില വാലൻന്റൈൻ ഡേ തിരിച്ചറിവുകൾ

ഞാൻ നിന്നെ സ്നേഹിക്കുന്നു എത്ര മനോഹരമായ കള്ളം, അല്ലേ? എന്താണ് അതിനർത്ഥം, നിന്നിലൂടെ എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തണം. ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന് .. സ്നേഹം ഒരേ സമയം ലഹരിയും വിഷവുമാണ്, മദ്യം പോലെ.. അത് ആസ്വദിക്കുന്നവനെ ക്രമേണ കാർന്നു തിന്നും... ചിലർക്കത് അടിമത്തമാണ്, ചിലർക്ക് സ്വാതന്ത്ര്യവും.. ഉപാധികളില്ലാത്ത സ്നേഹം എന്നൊന്നുണ്ടോ? ഇല്ല്ല.. എല്ലാ സ്നേഹങ്ങളും ഓരോ ഓരോ ഉപാധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പലപ്പോഴും നാം അതിനെ മനപൂർവം വിസ്മരിക്കുന്നെന്നു മാത്രം . എല്ലാ സ്നേഹങ്ങളും നമ്മിൽ തന്നെ അവശേഷിക്കുന്നു .. നമ്മിൽ തന്നെ തിരിച്ചെത്തുന്നു...