Thursday, 17 January 2013



ഇനി വരാത്ത ഓര്‍മ്മകള്‍ 


ഞാന്‍ വീണ്ടും എന്തിനു ഇങ്ങോട്ടേക്കു തന്നേയ് വന്നു. ഒരൂഹവും ഇല്ലാത്ത യാത്രയായിരുന്ന്നു..ഒരു പക്ഷേ ഇത് ഉപബോധ മനസ് ആഗ്രഹിച്ചിട്ടു ഉണ്ടാകാം. അല്ലെങ്കില്‍ ഒരു ഉദ്ദേശവും ഇല്ലാതെ വീണ്ടും ഇങ്ങോട്ടേക്കു തന്നെ  വരില്ലല്ലോ. എന്റെ മനസിനെ തന്നെ എനിക്ക് ബോധ്യപ്പെടുത്തണം. എന്നെ  പ്രതീക്ഷിച്ചു ആരും ഒന്നും ഇവിടെ ബാക്കി ഇല്ല എന്ന്... 
              എത്ര നാളുകള്‍ക്കു ശേഷം ആണ് ഞാനിന്നു തൊടിയിലേക്ക്‌ ഒന്ന്ഇറങ്ങുന്നത്.ഏതൊക്കെയോ കിളികളുടെ ശബ്ദം. ഹം എനിക്ക് വേര്‍തിരിച്ചു അറിയാന്‍ ആകുന്നുണ്ട് .കുയില്‍, കാക്ക, ഒലെഞാലി എല്ലാം . എനിക്കിപ്പോള്‍ നഗര ജീവിതത്തില്‍ നഷ്ടം ആയിക്കൊണ്ടിരിക്കുന്നത്  ഈ പ്രകൃതിയും ഓര്‍മകളും ഒക്കെയാണ് . ബാല്യത്തില്‍ എന്നും ഉറക്കമുണരുന്നത് ഈ കിളികളുടെ ബഹളം കേട്ടുകൊണ്ടായിരുന്നു. അന്ന് സ്ഥിരം സന്ദര്‍ശകരായ കിളികളെഒക്കെ അറിയാമായിരുന്നു. മരകൊമ്പുകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലക്ക്  പറന്നു നടക്കുന്ന അവയുടെ ജീവിതത്തെ കുറിച്ച് എത്ര മാത്രം ഞാന്‍ ആലോചിച്ചിട്ടുണ്ട് . മഞ്ചാടി മരത്തിന്റെയും വട്ടയുടെയും  പിന്നേ പേരറിയാത്ത എതു    ഓക്കേയോ മരത്തിന്റെയും  കൊമ്പുകളില്‍ ചേക്കേറാന്‍ വരുന്ന കിളികളെ നോക്കി എത്രയോ പ്രാവശ്യം കൊതിച്ചിട്ടുണ്ട് ..അവയെ പോലെ പറക്കാന്‍ ..മഴയില്‍ ഇലയുടെ താഴെ ഒതുങ്ങി ഇരിക്കാന്‍.. വൈകുന്നേരങ്ങളില്‍ ഒരുപാടു ബഹളമുണ്ടാക്കി ഇങ്ങനെ മരങ്ങളില്‍ ചേക്കേറാന്‍ .... അങ്ങനെ എന്ത് എന്ത്  സംശയങ്ങളും ചിന്തകളും ആയിരുന്നു കുട്ടിക്കാലത്ത് ... ഇപ്പോഴും ചിന്തകള്‍ക്ക് ഒരു കുറവുമില്ല.  ഓര്‍മകളില്‍ കിളികളും കുട്ടിക്കാലവും മാത്രമല്ല ബന്ധങ്ങളും  ഇന്നൊരു വേദനയാണ് . എവിടെയാണ് തെറ്റിയത് ...എവിടെയാണ് ശരി ഒന്നുമറിയില്ല. ഞാന്‍ പണ്ടും മറ്റു കുട്ടികളേ പോലെ ആയിരുന്നില്ലല്ലോ.ആരുടേയും ഇഷ്ടങ്ങള്‍ ആയിരുന്നില്ല എന്റേത് .എനിക്ക് മാത്രമായ കുറേ വേറിട്ട ഇഷ്ടങ്ങള്‍ ഇഷ്ടക്കേടുകള്‍. എന്റെ ഇഷ്ടങ്ങളുടെ  മുന്നില്‍ പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ മുഖം ചുളുങ്ങുന്നതും, അത്ഭുതം കൊണ്ടും  നിറയുന്നതും എത്രയോ തവണ കണ്ടിരിക്കുന്നു.വലുതായപ്പോള്‍പിന്നെ അതൊക്കെ വല്ലാതെ ആസ്വദിച്ചിരുന്നു. വേണ്ടാതവയ്ക്ക് ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുന്നത് നിര്‍ത്തിയപ്പോള്‍  ആകെ ഒരു സ്വച്ഛത...
              കൂടുകൂട്ടുന്ന ഓര്‍മ്മകള്‍ക്കൊപ്പം  തൊടിയിലൂടെ പതിയെ നടന്നു. ഒരുപാടു മാറിയിരിക്കുന്നു .എന്നെ പോലെ തന്നെ പ്രകൃതിയും.എല്ലാം അപരിചിതം..നാം വഴിയരികില്‍ വഴികളില്‍ കണ്ടു മുട്ടി കടന്നുപോകുന്ന മനുഷ്യരേ പോലെ എല്ലാം അപരിചിതം ...  ഓര്‍മകളുടെ ചീളുകളില്‍ ബാക്കി ആകുന്നവയ്കൊന്നും ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളോട് ഒരു ബന്ധവുമില്ലാത്ത പോലെ തോന്നുന്നു. എല്ലാം കൊണ്ടും നന്നായി..അല്ലെങ്കില്‍ എന്തിനു ഇങ്ങനെ കുറേ ഓര്‍മ്മകള്‍ ...
                         പുഞ്ചപ്പാടം  തലോടി വന്ന തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി. എന്റെ താമരകുളവും കാണാനില്ല. പണ്ട് എന്ത് താമര പൂക്കളാണ്  അതില്‍ നിന്നും പൊട്ടിച്ച്എടുത്തിരുന്നത്.ഇനി വയ്യ പോകുന്തോറും ഓര്‍മകള്‍ക്ക് മൂര്‍ച്ച കൂടും ഹൃദയം വല്ലാതെ മുറിപ്പെടും...തിരിച്ചു പോകണം എത്രയും വേഗം. എന്റെ നഗരം തന്നെയാണ് നല്ലത് അവിടെ  എന്നേ ഇടയ്ക്കിടയ്ക്ക് മുട്ടിവിളിക്കാനും  മുറിവേല്‍പ്പിക്കാനുമുളള  പ്രകൃതി ഇല്ല. ഓര്‍മകള്‍ക്ക് കടന്നു വരാനുള്ള സന്ദര്‍ഭങ്ങളും ഇല്ല. ഇനി ഒരു മടങ്ങി വരവുണ്ടാകില്ല. അല്ലെങ്കിലും ഇനി എനിക്കായോന്നും ഇവിടെ ബാക്കി ഇല്ല. അതേ ഞാന്‍ തിരികെ പോകുകയാണ് ..സന്തോഷത്തോടെ ഇനി ഒരിക്കലും ഇവയ്ക്കൊന്നും എന്നേ കുത്തി നോവിക്കാനാവില്ലല്ലോഎന്നാ സന്തോഷത്തോടെ.എല്ലാ ഓര്‍മകളെയും കുഴിച്ചു മൂടിക്കൊണ്ട് .....   

3 comments:

  1. കൊള്ളാം ..നന്നായിട്ട് ഉണ്ട്...

    ReplyDelete
  2. പുഞ്ചപ്പാടം തലോടി വന്ന തണുത്ത കാറ്റ് എന്നേ തഴുകി കടന്നു പോയി. എന്റെ താമര കുളവും കാണാനില്ല. പണ്ട് എന്ത് താമര പൂക്കളാണ് അതില്‍ നിന്നും പൊട്ടിചെടുതിരുന്നത്.ഇനി വയ്യ പോകുന്തോറും ഓര്‍മകള്‍ക്ക് മൂര്‍ച്ച കൂടും ഹൃദയം വല്ലാതെ മുറിപ്പെടും...തിരിച്ചു പോകണം എത്രയും വേഗം.
    ഒരു നഗരം ഉള്ളിലെ ഗ്രാമമായി മാത്രം ചുരുങ്ങിപ്പോകുന്ന എന്നോ നഷ്ടമായ ഗ്രാമത്തെ ഓര്‍ത്തു വിഷാദിക്കുന്നു
    ഒരു നഗരത്തിന്‍റെ ഗ്രാമ്യ വിഷാദം

    ReplyDelete
  3. എന്റെ മനസിനെ തന്നേ എനിക്ക് ബോധ്യപ്പെടുത്തണം. എന്നേ പ്രതീക്ഷിച്ചു ആരും ഒന്നും ഇവിടെ ബാക്കി ഇല്ല എന്ന്... ഓര്‍മകളില്‍ കിളികളും കുട്ടിക്കാലവും മാത്രമല്ല ബന്ധങ്ങളും ഇന്നൊരു വേദനയാണ് . എവിടെയാണ് തെറ്റിയത് ...എവിടെയാണ് ശരി ഒന്നുമറിയില്ല...എന്റെ ഇഷ്ടങ്ങളുടെ മുന്നില്‍ പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ മുഖം ചുളുങ്ങുന്നതും, അത്ഭുതം കൊണ്ടും നിറയുന്നതും എത്രയോ തവണ കണ്ടിരിക്കുന്നു....ഒര്‌മകലുദെയ് ചീളുകളില്‍ ബാക്കി ആകുന്നവയ്കൊന്നും ഇന്നിന്റെ യാദര്‍ദ്യങ്ങളോട് ഒരു ബന്ധവുമില്ലാത്ത പോലെ തോന്നുന്നു.

    ReplyDelete