Monday, 21 January 2013

           








                                 

                               നിനവുകള്‍


നിന്നെയും ഓര്‍ത്തു നേര്‍ത്ത നിലവിന്റെ തലോടലിലിരുന്നു
 എത്ര നക്ഷത്രങ്ങളേ ഞാന്‍ എണ്ണി തീര്‍ത്തു.... 
നിന്നോടുള്ള പ്രണയം ഒരു മരിചികയായി ഉള്ളില്‍ ഉണരുമ്പോഴും 
പ്രണയമെന്നു ആരോ പേരിട്ട ഒരു വികാരം വേദനയായി ഉള്ളില്‍ 
വീണ്ടും വീണ്ടും മുറിവ്എല്പ്പിക്കുമ്പോഴും .....
നിന്നിലൂടേ മാത്രമേ എനിക്കൊരു പൂര്‍ണത ഉള്ളു എന്ന്
മനസിലാക്കിയതിനാല്‍ ആയിരുന്നോ എന്നറിയില്ല .....
എന്റെ വേദനകള്‍ക്കെല്ലാം മഴവില്ലിന്റെയ് നിറവും ......
നേര്‍ത്ത കുളിര്‍ കാറ്റിന്റെ സുഖവുമായിരുന്നു
പ്രണയം ചിലപ്പോഴൊക്കെ വിരസമാണ് ..
ചിലപ്പോഴൊക്കെ മനോഹരവും ...
അത് പലപ്പോഴും സ്വന്തമക്കലിലും നഷ്ടപ്പെടലിലും
ഒതുങ്ങി ചുരുങ്ങി പോകുന്നത് പോലെ...
നീ പറഞ്ഞ വാക്കുകള്‍ക്ക് അപ്പുറം ..
നിന്റെ ഹൃദയത്തില്‍ നീ പറയാതെ ബാക്കി വച്ച
ഓരോ വരികള്‍ക്കും ഞാന്‍ അര്‍ത്ഥം തേടിയപ്പോഴും
നിന്റെ കത്തുന്ന നോട്ടങ്ങളില്‍ എന്റെ പ്രണയം 
എനിക്ക് ആര്‍ദ്രമായ രാവുകളില്‍ എന്റെ തലയണകളെ
നനവിനാല്‍ നിറക്കാന്‍ മാത്രമാകുന്ന
ഏതോ ഒരു വികാരം മാത്രമാകുന്നു......

3 comments:

  1. എനിക്ക് ആര്‍ദ്രമായ രാവുകളില്‍ എന്റെ തലയണകളെ
    നനവിനാല്‍ നിറക്കാന്‍ മാത്രമാകുന്ന
    ഏതോ ഒരു വികാരം മാത്രമാകുന്നു......
    നന്നായിരിക്കുന്നു... വീണ്ടും എഴുതുക...

    ReplyDelete
  2. എന്റെ വേദനകള്‍ക്കെല്ലാം മഴവില്ലിന്റെയ് നിറവും ......
    Well done... eniyum ezhuthanam...

    ReplyDelete